സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം 19 ന്
കൽപ്പറ്റ : സംസ്ഥാന സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരപരിപാടികൾക്ക് ഫെബ്രുവരി 19ന് തുടക്കം കുറിക്കാൻ ഡി.സി.സി. നേതൃയോഗം തീരുമാനിച്ചു . ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ തയ്യാറാകാത്ത സർക്കാർ നിലപാട് ഏറെ പ്രതിഷേധാർഹമാണ്, ദിവസേന നിരവധി ജീവനുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയയുമായി നോക്കി നിൽക്കുകയാണ് . ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള യാതൊരുവിധ ശാശ്വത മാർഗ്ഗങ്ങളും സർക്കാരിന്‍റെ കൈവശമില്ല , ജില്ലയുടെ ചുമതല ഉണ്ടായിട്ട് കൂടി വനം മന്ത്രി ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല ഇത്തരത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി ആവശ്യമുണ്ടോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം





Leave a Reply