ഡോ. മൂപ്പൻസ് കോളേജിൽ ലാമ്പ് ലൈറ്റ് നടന്നു*
*ഡോ. മൂപ്പൻസ് കോളേജിൽ ലാമ്പ് ലൈറ്റ് നടന്നു*
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജിൽ 2024ൽ അഡ്മിഷൻ നേടിയ 87 വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അക്കാഡമിക് ഡയറക്ടറും ബേബി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ. റോയ് കെ ജോർജ് മുഖ്യാതിഥി ആയിരുന്നു.
ആധുനിക സംവിധാനമായ കെയറിൻ്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗലിൻ്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം ആരംഭിക്കുന്നത്. ത്യാഗത്തിൻ്റെയും അർപ്പണ മനോഭാവത്തിൻ്റെയും പരിചരണത്തിൻ്റെയും അറിവിൻ്റെയും പ്രതീകമായിട്ടാണ് വിദ്യാർത്ഥികൾ ഈ ദീപസമർപ്പണത്തെ കാണുന്നത്.
ഡോ.മൂപ്പൻസ് മെഡിക്കൽ ചടങ്ങിൽ കോളേജ് ഡീൻ ഡോ. എ പി കാമത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡോ.മൂപ്പൻസ് കോളേജ് പ്രിൻസിപ്പാൾ ലിഡ ആൻ്റണി, വൈസ് പ്രിൻസിപ്പാൾ രാമു ദേവി, ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത്. എം എൽ എന്നിവർ സംസാരിച്ചു.
2014-ൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ ക്ലിനിക്കൽ പഠനത്തിലേക്ക് പ്രവേശിച്ചത്.




Leave a Reply