പിണറായി സർക്കാരിനെതിരെ കുറ്റപത്രവുമായി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെ.ബി.
കൽപ്പറ്റ : പിണറായി സർക്കാരിനെതിരെ കുറ്റപത്രവുമായി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെ.ബി. മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച വയനാട് ജില്ലയിൽ തുടങ്ങും. രാവിലെ 8 ന് കണ്ണൂർ ജില്ല അതിർത്തിയായ ബോയ്സ് ടൗണിലെ സ്വീകരണത്തിന് ശേഷം ആദ്യ പരിപാടി തലപ്പുഴയിലാണ്. തൊണ്ടർനാട്, തിരുനെല്ലി, വെള്ളമുണ്ട, അഞ്ചുകുന്ന്, എടവക, നല്ലൂർനാട്, മാനന്തവാടി, പയ്യമ്പിള്ളി എന്നിവിടങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുകയെന്ന് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ് അറിയിച്ചു. അഞ്ചു ദിവസങ്ങളിലായി ആറ് ബ്ലോക്കുകളിലെ 36 മണ്ഡലങ്ങളിൽ സംസ്ഥാന പ്രസിഡണ്ട് പങ്കെടുക്കുന്ന മഹിള സാഹസ് യാത്രകൾ നടക്കും. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി. സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംബന്ധിക്കും





Leave a Reply