വന്യമൃഗ ആക്രമണം: മുഖ്യമന്ത്രി വയനാട് സന്ദർശിക്കണം: കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ:രൂക്ഷമായ വന്യമൃഗത ക്രമണവ്യ മനുഷ്യക്കുരുതിയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വയനാട് സന്ദർശിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യം തടയുന്നതിനായി യുദ്ധ കാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിനായി വനം, റവന്യു, പോലീസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ വിപുലമായ യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാപ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, ജിതേഷ്, സലീം താഴത്തൂർ, ഒ.ജെ മാത്യു, സന്ധ്യലിഷു, കെ പത്മനാഭൻ, ഉമ്മർപൂപ്പറ്റ, കെ.കെ രാജേന്ദ്രൻ ഡോ.സീന തോമസ്, പ്രസന്ന രാമകൃഷ്ണൻ, ബിനുമാങ്കൂട്ടത്തിൽ, വിനോദ് തോട്ടത്തിൽ ,സി എസ് പ്രഭാകരൻ, എം.വി രാജൻ, എബ്രഹാം മാത്യു, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.





Leave a Reply