November 16, 2026

വന്യമൃഗാക്രമണം-സര്‍ക്കാര്‍ കണിക്കുന്നത് ഗുരുതര നിസംഗത- ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20250214 221027
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട്ടില്‍ അടിക്കടിയുണ്ടാകുന്ന രൂക്ഷമായ വന്യമൃഗാക്രമണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഗുരുതരമായ നിസംഗതയാണ്. ഇതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ ഏകപക്ഷീയമായ വന്യമൃഗാക്രമണമാണ് നടക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ളതല്ല ഏകപക്ഷീയമായി മനുഷ്യനെ ആക്രമിക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംരക്ഷണത്തിന് നേതൃത്വം കൊടുക്കേണ്ട സര്‍ക്കാരിന്റെ കെടുകാര്യസ്ഥത സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും വഷളാക്കുകയുമാണ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. കാര്യപ്രാപ്തി ഇല്ലാത്ത മന്ത്രിയും ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും നാടിനെ തീരാദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ചെയ്യുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടമലയിലുള്ള എറാട്ട്കുണ്ട് കോളനിയിലെ ബാലകൃഷ്ണന്റെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും എം.എല്‍.എ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ആരായുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇവരെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള അടിയന്തിരമായ നടപടിയും, ഒരു കുട്ടി പോലും സ്‌കൂളില്‍ പോകുന്നില്ലായെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതിനുള്ള നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് എം.എല്‍.എ കത്തയച്ചു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാത്തതിലുള്ള കടുത്ത പ്രതിഷേധം എം.എല്‍.എ രേഖപ്പെടുത്തി. സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ബി. സുരേഷ്ബാബു, മേപ്പാടി പഞ്ചായത്തഗം സുകുമാരന്‍, ഷിഹാബ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *