ഐ.ടി.ഐ സ്ഥാപിക്കാനുള്ള സ്ഥലമേറ്റെടുക്കലിന് പിന്നിലെഅഴിമതിയിലും വഞ്ചനയിലും സമഗ്രാന്വേഷണംനടത്തണം ;എസ് ഡി പി ഐ
വെള്ളമുണ്ട: നിർദ്ധിഷ്ട വെള്ളമുണ്ട ഐ.ടി.ഐ സ്ഥാപിക്കാനുള്ള സ്ഥലമേറ്റെടുക്കലിന് പിന്നിലെ അഴിമതിയിലും വഞ്ചനയിലും സമഗ്രാന്വേഷണം നടത്തണമെന്നും സ്ഥല ഉടമകൾക്ക് നൽകാനുള്ള തുക ഉടൻ നൽകണമെന്നും എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഐ.ടി.ഐക്ക് വേണ്ടി മാർക്കറ്റ് വിലയിലും എത്രയോ താഴെ നിരക്കിൽ സ്ഥലം നൽകിയ കുഞ്ഞറ്റിൽ കുടുംബത്തെയാണ് ഐടിഐ ആക്ഷൻ കമ്മിറ്റി എന്ന പേരിൽ രൂപീകരിച്ച ഒരു സംഘം ആളുകൾ പണം നൽകാതെ വഞ്ചിച്ചത്. തങ്ങൾ ഇത്രയും കാലം വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ അടങ്ങിയ ആക്ഷൻ കമ്മിറ്റിയെ വിശ്വസിച്ചു സ്ഥലം രജിസ്റ്റർ ചെയ്തു നൽകി. എന്നാൽ ബഹുജനങ്ങളിൽ നിന്നും വ്യാപകമായി പണം പിരിക്കുകയും സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ മുറിച്ചുവിൽക്കുകയും ചെയ്‌ത കമ്മിറ്റിക്കാർ സ്ഥലമുടമകൾക്കു പണം നൽകിയില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ കുടുംബം പ്രതിഷേധ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പാർട്ടി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.എല്ലാവിധ നിയമ സഹായവും അവർക്ക് വാഗ്ദാനം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഭരണകക്ഷി രാഷ്ട്രീയക്കാർ സ്വാധീനം ചെലുത്തിയും വീണ്ടും വാഗ്ദാനങ്ങളിൽ മോഹിപ്പിച്ചും അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
സാധാരണക്കാരിൽ സാധാരണക്കാരായ കർഷക കുടുംബമായ സ്ഥലമുടമകൾക്കു വാഗ്ദാനം ചെയ്‌ത തുക എത്രയും പെട്ടെന്ന് നൽകിയില്ലെങ്കിൽ അവകാശം നേടും വരെ സമരം ചെയ്യുമെന്ന് എസ്ഡിപിഐ
കൂട്ടിച്ചേർത്തു.യോഗത്തിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് ഷംസു, സെക്രട്ടറി മുസ്‌തഫ കെ, വൈസ് പ്രസിഡന്റ് മൊയ്‌ദു വി.കെ എന്നിവർ സംസാരിച്ചു.





Leave a Reply