July 30, 2026

സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു

0
Img 20250216 203552
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട :“കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ ബ്രാഞ്ച് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. ഡി.സി.സി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും മരണത്തിനുത്തരവാദിയായ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (എം) കുറ്റവിചാരണ സംഘടിപ്പിച്ചത്. നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണൻ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി ഒന്നാം പ്രതിയായ സാഹചര്യത്തിൽ അദ്ദേഹം നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും തലസ്ഥാനത്ത് തുടരാൻ ഐ.സി ബാലകൃഷ്ണന് യോഗ്യതയില്ലെന്നും, എം.എൽ.എയും ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും ഉൾപ്പെടെയുള്ള പ്രതികളെയും സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് ജനങ്ങളെ അണിനിരത്തികൊണ്ട് വിവിധ കേന്ദ്രങ്ങളിൽ കുറ്റവിചാരണ സംഘടിപ്പിച്ചത്. പരിപാടിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചു. കൃഷ്ണഗിരി സി സി ബ്രാഞ്ചിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ പൊന്നട ബ്രാഞ്ചിലും പി ഗഗാറിൻ വൈത്തിരി ബ്രാഞ്ചിലും ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ ജയപ്രകാശ്-ബീനാച്ചി, വി.വി ബേബി-പൂമല, സുരേഷ് താളൂർ-കോളിയാടി, പി.കെ രാമചന്ദ്രൻ-മലവയൽ, സി യൂസഫ്- കാരിക്കുന്ന്, വി ഉഷാകുമാരി-ലക്കിടി, എം സെയ്ത്-പൊഴുതന, ജോബിസൺ ജെയിംസ്-കാരിക്കുനി,പി വാസുദേവൻ-മാനികാവ്,ബീന വിജയൻ-മയിലമ്പാടി,വി ഹാരിസ്-മുണ്ടേരി,കെ സുഗതൻ-വാഴവറ്റ,കെ.എം ഫ്രാൻസിസ്-പെരിന്തട്ട,എ ജോണി-വെള്ളമുണ്ട 8/4,എ.എൻ പ്രഭാകരൻ-മൊതക്കര,പി.കെ സുരേഷ്-കുന്നമംഗലം,പി.ടി ബിജു-മണിയൻകുന്ന്,പി.വി സഹദേവൻ-കാളിക്കൊല്ലി,ടി.കെ പുഷ്പൻ-തവിഞ്ഞാൽ 44,കെ.എം,എം.എസ് സുരേഷ്ബാബു-ചേകാടി,കുളത്തൂർ,രുഗ്മിണി സുബ്രഹ്മണ്യൻ- മൂടക്കൊല്ലി,നാസർ-കാരറ്റ,മാടക്കുന്ന് എന്നീ ബ്രാഞ്ചുകളിൽ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *