September 22, 2026

സ്വരാജ് മാധ്യമ പുരസ്കാരം സുർജിത് അയ്യപ്പത്തിന്

0
Img 20250217 163347
By ന്യൂസ് വയനാട് ബ്യൂറോ

തൃശൂർ: സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം 24 ന്യൂസ് ചീഫ് റിപ്പോർട്ടർ സുർജിത് അയ്യപ്പത്തിന്. മന്ത്രി എം ബി രാജേഷ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുരസ്കാരത്തിന് പരിഗണിച്ചത്. തൃശൂർ റിപ്പോർട്ടർ ആയിരിക്കെ ഗുരുവായൂർ നഗരസഭയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതിയെ കുറിച്ചുള്ള വാർത്തയാണ് പുരസ്കാരത്തിന് അർഹമായത്. ഈ മാസം 19ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിലവിൽ 24 ന്യൂസ് വയനാട് റിപ്പോർട്ടർ ആണ് സുർജിത് അയ്യപ്പത്ത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *