June 19, 2026

കാട്ടുതീ ബോധവൽക്കരണ ക്ലാസും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

0
Img 20250217 Wa0045
By ന്യൂസ് വയനാട് ബ്യൂറോ

 

 

ഇരുളം :ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇരുളം ഹൈസ്കൂളിൽ കാട്ടുതീ ബോധവൽക്കരണ ക്ലാസും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാന വിതരണം നടത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്റ്റ് ഓഫീസർ കെ . പി . അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ഷീല എം. എൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ചൈതന്യ കെ എസ്, ഗോപിക എസ് യു എന്നിവർ ക്ലാസ്സ് നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *