പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണത്തിന് ഇന്ന് ഒരാണ്ട്
പൂക്കോട് വെറ്ററിനറി കോളേജ്
വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ
മരണത്തിന് ഇന്ന് ഒരാണ്ട്
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കാമ്പസിൽ ക്രൂര രാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥൻ്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാർത്ഥൻ്റെ മരണം ഒരു വർഷം പിന്നിടുമ്പോഴും നീതി അകലെയാണെന്നാണ് മാതാവ് ഷീബക്കും പിതാവ് ജയപ്രകാശിനും പറയാനുള്ളത്.2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകൾ സിദ്ധാർത്ഥൻ്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജിൽ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ പരസ്യവിചാരണ നടത്തി. ദിവസങ്ങളോളം നീണ്ട ക്രൂര മർദനങ്ങൾക്ക് ഒടുവിൽ ഹോസ്റ്റലിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് ഇപ്പുറം ഒരു വർഷം കഴിയുമ്പോഴും നീതിക്കായുള്ള നിയമപോരാട്ടത്തിലാണ് കുടുംബം.പ്രതികൾക്ക് പല കോണുകളിൽ നിന്നും സഹായം ലഭിക്കുന്നതെന്നാണ് പിതാവ് ജയപ്രകാശിൻ്റെ പരാതി. നീതിക്കായുള്ള നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും സിദ്ധാർത്ഥൻ്റെ പിതാവ് പറഞ്ഞു. പ്രതികളായ 17 പേരെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധി ഈയടുത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. മരണത്തിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. തങ്ങളുടെ പോരാട്ടം ഇനി ഒരിക്കലും മറ്റൊരു സിദ്ധാർത്ഥൻ ഉണ്ടാകാതിരിക്കാനായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം. എന്നാൽ പിന്നീടും സംസ്ഥാനത്ത് കൊടുംഭീകരമായ റാഗിംഗ് കഥകൾ





Leave a Reply