July 30, 2026

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു

0
IMG_20260730_095849
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കാപുണ്ടിക്കൽ ഗ്രാമസഭ യോഗത്തിൽ വെച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സി.ഡി.എസ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത റഹ്മത് ഗഫൂറിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. 2026-27 വർഷത്തെ പദ്ധതി അവലോകനം, വ്യക്തിഗത ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്, തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് അവതരണം എന്നിവയ്ക്കായി ചേർന്ന ഗ്രാമസഭയിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.

 

വയനാട് ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ വി.പി. അബ്ദുറഹ്മാൻ, എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗം റഹ്മത്ത് ഗഫൂർ, വികസന സമിതി അംഗങ്ങളായ ടൈറ്റസ്, എ.വി. അഷ്റഫ്, വി. അബ്ദുള്ള, സാജിത തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *