വലപാലകരും മനുഷ്യരാണ്; അവകാശങ്ങൾക്കായി ഇന്ന് അർദ്ധരാത്രി പ്രതിഷേധം
കൽപ്പറ്റ: “വലപാലകരും മനുഷ്യരാണ്” എന്ന മുദ്രാവാക്യമുയർത്തി 24 മണിക്കൂറും ജോലിയെടുക്കുന്ന വനപാലകരുടെ അവകാശങ്ങൾ കണ്ണടച്ചിരുട്ടാക്കുന്നവർക്കെതിരെ ഇന്ന് അർദ്ധരാത്രിയിൽ ജില്ലാ വനം ആസ്ഥാനമായ നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും.
വന്യമൃഗങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുവാൻ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരനും മനുഷ്യനാണെന്നും ഉൾവനങ്ങളിൽ രാവും പകലും ഇല്ലാതെ ആൻ്റി പോച്ചിംഗ് ക്യാമ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ താമസസ്ഥലമോ ഭക്ഷണമോ ആയുധമോ ലഭിക്കാത്ത സ്ഥിതിയാണ് വനം വകുപ്പിൽ ഉള്ളതെന്നും കെഎഫ്പിഎസ്എ ജില്ല പ്രസിഡന്റ് എ നിജേഷ്, ജില്ല സെക്രട്ടറി ടി ആർ സന്തോഷ്, ജില്ല ട്രഷറർ സജിപ്രസാദ് എന്നിവർ ആരോപിച്ചു.




Leave a Reply