കടുവയ്ക്കായി പരിശോധന നാളെ ജാഗ്രത പാലിക്കണം
നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ കീഴിലെ പേരിയ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 43-ാം മൈല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ (ഫെബ്രുവരി 20) ജോണ്‍സണ്‍ കുന്ന്, കമ്പി പാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വനംവകുപ്പിന്റെ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ആയതുകൊണ്ട് വനാതിര്‍ത്തിയില്‍ താമസിക്കുന്ന ആളുകളും പൊതു ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒയും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ടും അറിയിച്ചു.




Leave a Reply