August 20, 2026

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 

0
Img 20250220 083145
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും

സംഘടിപ്പിക്കുന്ന

*നൽകാം ജീവൻ്റെ തുള്ളികൾ* എന്ന ക്യാമ്പയിൻ്റെ ഭാഗമായി

രക്ത ദാന ക്യാമ്പ്

തവിഞ്ഞാൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി വാളാട് ഹിൽടോപ്പ് അക്കാദമിയിൽ

വെച്ച് നടത്തി, ആദ്യഘട്ടത്തിൽ പഞ്ചായത്ത് തലത്തിലും പിന്നീട് ശാഖതലത്തിലും ക്യാമ്പയിൻ സംഘടിപ്പിക്കും.

 

നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ

ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് സമദ് അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റ് കുന്നോത് ഇബ്രാഹീം ഹാജി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയിൻ കാസ്മി,

സൽമ മോയിൻ, ഇബ്രാഹീം പിഎം,

ജലീൽ പടയൻ

അസീസ് വാളാട് മുഹമ്മദലി കുന്നോത്‌,

ഹക്കീം കണ്ണാടി,

റാഫി മൊട്ട

തുടങ്ങിയവർ സംസാരിച്ചു.

ബ്ലഡ്‌ ബാങ്ക് പ്രതിനിധികളായ ഡോക്ടർ സാജിത, സിബി, തുടങ്ങിയവർ നേതൃത്വം നൽകി. 30 ഓളം ആളുകളുടെ രക്തമാണ് ശേഖരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *