June 20, 2026

അശാസ്ത്രീയ മാലിന്യസംസ്ക്കരണം:10000രൂപ പിഴയിട്ടു.* 

0
Img 20250220 093306
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അജൈവമാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തതിന് 10000 രൂപ പിഴ ചുമത്തി . നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന 2 സ്വകാര്യ സ്ഥാപനത്തിനാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തായി പ്ലാസ്റ്റിക് കവറുകൾ,പേപ്പർ ,പ്ലാസ്റ്റിക് കുപ്പികൾ, മുതലായവ അലക്ഷ്യമായി നിക്ഷേപിച്ചതായും കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടു ഉടനടി പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാൻ സ്‌ക്വാഡ് നിർദ്ദേശം നൽകി.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ എം ജയചന്ദ്രൻ , സ്‌ക്വാഡ് അംഗം ബഷീർ പി , ആർ, ദേവേന്ദു. എം , നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനഘ ലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *