July 30, 2026

റവന്യൂ അവാര്‍ഡ് 2025  വയനാട് ജില്ലയില്‍ സര്‍വെ  വിഭാഗത്തിന് മികച്ച നേട്ടം

0
Img 20250221 Wa0018
By ന്യൂസ് വയനാട് ബ്യൂറോ

 

2025 ലെ സംസ്ഥാന റവന്യു,സര്‍വെ വകുപ്പ് ജീവനക്കാര്‍ക്കുള്ള റവന്യൂ അവാര്‍ഡില്‍ വയനാട് ജില്ലയിലെ സര്‍വെ വിഭാഗത്തിന് മികച്ച നേട്ടം. സംസ്ഥാനത്തെ മികച്ച സര്‍വെ സൂപ്രണ്ട് ഓഫീസായി ബത്തേരി സര്‍വെ സൂപ്രണ്ട് ഓഫീസ് തിരഞ്ഞെടുത്തു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വെയിലെ മികച്ച പ്രവര്‍ത്തനമാണ് ബത്തേരി സര്‍വെ സൂപ്രണ്ട് ഓഫീസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഉത്തര മേഖലയിലെ മികച്ച താലൂക്ക് സര്‍വെയറായി ബത്തേരി താലൂക്ക് ഓഫീസിലെ താലൂക്ക് സര്‍വെയര്‍

റീന ആന്റണിയെയും വയനാട് ജില്ലയിലെ മികച്ച സര്‍വെയറായി ജീവന്‍ സി കെ. യെയും, മികച്ച കോണ്‍ട്രാക്ട് സര്‍വെയറായി ഗ്രീഷ്മ പി.പി യെയും തിരഞ്ഞെടുത്തു.

 

2025 ഫെബ്രവരി 24 ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേരള മുഖ്യ മന്ത്രിയില്‍ നിന്നും ജീവനക്കാര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച സര്‍വെ ഓഫീസിനുള്ള അവാര്‍ഡ് ബത്തേരി സര്‍വെ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് ഏറ്റുവാങ്ങും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *