കൂടെയുണ്ട് എടവക രോഗീ ബന്ധൂ സംഗമം നടത്തി
മാനന്തവാടി :രോഗവും പ്രായാധിക്യവും തളര്‍ത്തിയവര്‍ക്ക് ആശ്വാസത്തിന്റെയും ആനന്ദത്തിന്റേയും വേദിയായി മാനന്തവാടി പഴശ്ശി പാര്‍ക്കിലെ രോഗീ ബന്ധു സംഗമം.എടവക ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് കൂടെയുണ്ട് എടവക എന്ന പരിപാടി സംഘടിപ്പിച്ചത്. എടവക ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലുള്ള കിടപ്പു രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു. ഡി.പി.എം. ഡോ.സമീഹ സെയ്തലവി സംഗമം ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടിബ്രാന്‍ അധ്യക്ഷനായി.
ഉപഹാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍,ഗ്രാമപഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, എടവക എഫ്. എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. പുഷ്പ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് അസൈനാര്‍ പനമരം, പഞ്ചായത്ത് അംഗങ്ങളായ എച്ച്.ബി. പ്രദീപ്, എംപി. വത്സന്‍ എന്നിവര്‍ സംസംസാരിച്ചു.
രോഗികളുടെയും ബന്ധുക്കളുടെയും സംഘാടകരുടെയും കലാപരിപാടികള്‍, അനുഭവങ്ങള്‍ പങ്കു വെക്കല്‍, സ്‌നേഹവിരുന്ന്, ഉപഹാര സമര്‍പ്പണം തുടങ്ങിയവ നടന്നു.സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ രോഗികളുടെ വീട്ടിലേക്ക് അയച്ച് അവരെയും കൂട്ടിരിപ്പ് കാരെയും രാവിലെ പഴശ്ശി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ വീട്ടിലും എത്തിച്ചു. രോഗികള്‍ക്ക് പാര്‍ക്കിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കി. സുമനസ്‌ക്കരായ ആളുകളോടൊപ്പം സമയം ചിലവഴിക്കാനും കലാവിരുന്ന് ആസ്വദിക്കാനും പാര്‍ക്ക് സന്ദര്‍ശിക്കാനും കഴിഞ്ഞത് രോഗികള്‍ക്ക് ഏറെ ആഹ്ലാദകരമായി.പാലിയേറ്റീവ് വൊളണ്ടിയര്‍മാര്‍, ദ്വാരക ഗവ പോളിടെക്‌നിക്കിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എടവക പാലിയേറ്റീവ് യൂണിറ്റിന് വീല്‍ചെയറുകള്‍ നല്‍കിയ അസ്മ പായോട് ,ആലിയ കമ്മോം, പാലിയേറ്റീവ് രോഗീബന്ധു സംഗമത്തിന് വര്‍ഷങ്ങളായി ഭക്ഷണം നല്‍കിവരുന്ന ദ്വാരക മന്ന ഹോട്ടല്‍ ഉടമ ബിജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഗമത്തിനെത്തിയ എല്ലാ രോഗികള്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിയേറ്റീവ് പരിചരണ വിഭാഗത്തിന് നല്‍കുന്ന തുക ചടങ്ങില്‍ വച്ച് കൈമാറി.





Leave a Reply