May 28, 2026

കേരള ഗ്രാമീണ്‍ ബാങ്ക് സ്‌കൂളിന് നല്‍കിയ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
Fsdfs
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം: കേരള ഗ്രാമീണ്‍ ബാങ്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു ചെയ്തു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസി: പി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷനായിരുന്നു.ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്‌കര്‍ മുഖ്യാതിഥി ആയിരുന്നു.സാമൂഹ്യ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ എന്‍ സുശീല, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ കെ സിജിത്ത്,കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ ടി.വി സുരേന്ദ്രന്‍,ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, കാട്ടിക്കുളം ശാഖാ മാനേജര്‍ റിജിത്ത് കെ. കൃഷ്ണന്‍, മുന്‍ മാനേജര്‍ സണ്ണി പി ജെ, എസ് എം സി ചെയര്‍മാന്‍ ടി സന്തോഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി വി ഷാജു, പ്രധാനാധ്യാപിക സബ്രിയ ബീഗം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *