ഐ ടി ഐ സ്ഥലമെടുപ്പ് വിവാദം-ജനകീയ കമ്മിറ്റി കുറ്റക്കാരല്ലെന്ന് ഭാരവാഹികള്‍
മാനന്തവാടി: വെള്ളമുണ്ടയില്‍ തറക്കല്ലിടാനിരിക്കുന്ന ഗവണ്‍മെന്റ് ഐ ടി ഐ ക്കായുള്ള സ്ഥല
മേറ്റെടുത്ത വിഷയത്തില്‍ കമ്മിറ്റിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് നല്‍കാനുള്ള തുക നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഐ.ടി.ഐക്ക് ഭൂമി നല്‍കിയ വകയില്‍ ലഭിക്കാനുള്ള തുക 6 വര്‍ഷം പിന്നിട്ടിട്ടും ലഭിക്കാത്തതിനാല്‍ കഴിഞ്ഞാ ദിവസം നിര്‍ദ്ദിഷ്ട ഭൂമിയില്‍ വഞ്ചിച്ചേറ്റെടുത്ത ഭൂമിയില്‍ വിദ്യാ വിളയുമോ എന്ന ചോദ്യം ഉയര്‍ത്തി ബാനര്‍ സ്ഥാപിച്ചിരുന്നു.2018 ല്‍ രൂപീകരിച്ച ജനകീയ കമ്മിറ്റി ഭൂമി വിലക്ക് വാങ്ങിയ വകയില്‍ കുറുഞ്ഞിറ്റിയില്‍ കുടുംബത്തിന് ഇനിയും 2,33,000 രൂപാ നല്‍കാനുണ്ടെന്നത് വസ്തുതയാണ്.
ഐ ടി ഐക്ക് കുന്നുമ്മല്‍ അസീസ് എന്നയാളില്‍ നിന്നും സെന്റിന് 12000 രൂപാ വിലക്ക് 50 സെന്റ് സ്ഥലം ഗ്രാമ പഞ്ചായത് ഏറ്റെടുക്കുകയും ഇതിന്റെ വില രേഖകളില്‍ 16000 രൂപാ കാണിച്ച് ബാക്കി വരുന്ന തുക കുറുഞ്ഞിറ്റിയില്‍ കുടുംബത്തിന് നല്‍കാനുമായിരുന്നു കമ്മിറ്റി ഉദ്ദേശിച്ചത്.എന്നാല്‍ അസീസിന് പണം ലഭിച്ചപ്പോള്‍ തിരികെ തരുമെന്ന് പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നപ്പോഴാണ് കുറിഞ്ഞിറ്റിയില്‍ കുടംബത്തിന് നല്‍കിയ ഉറപ്പ് പാലിക്കാനാവാതെ പോയത്.ജനകീയ കമ്മിറ്റി ഇതിനോടകം 7,14,000 രൂപാ പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തതായും ഇതില്‍ 7,12,652 സ്ഥമേറ്റെടുപ്പിനുള്‍പ്പെടെ ചിലവഴിച്ചതായും ഭരാവാഹികളായ വി എസ് കെ തങ്ങള്‍,സി വി അബ്ദുല്‍ മജീദ്,വെട്ടന്‍ ഇബ്രാഹിം,സി.യൂസുഫ് എന്നിവര്‍ പറഞ്ഞു.





Leave a Reply