July 31, 2026

സണ്ടേസ്കൂൾ വാർഷിക പരീക്ഷ ; മലബാർ ഭദ്രാസനത്തിന് 17 കേന്ദ്ര റാങ്കുകൾ

0
Img 20250221 101747
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അസോസിയേഷൻ വാർഷിക പരീക്ഷയിൽ കേന്ദ്ര തലത്തിൽ 17 റാങ്കുകൾ മലബാർ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് റാങ്കുകൾ .അഞ്ച് ഒന്നാം റാങ്കുകളും ഏഴ് രണ്ടാം റാങ്കുകളും രണ്ട് മൂന്നാം റാങ്കുകളും പത്താം ക്ലാസിൽ മൂന്ന് റാങ്കുകളുമാണുള്ളതെന്ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. റാങ്ക് ജേതാക്കളെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്, എം.ജെ.എസ്.എസ്.എ കേന്ദ്ര സെക്രട്ടറി ടി വി സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി എന്നിവർ അനുമോദനമറിയിച്ചു. മാർച്ച് 16ന് ചീയമ്പം മാർ ബേസിൽ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ഉത്തരമേഖല വി.ബി.എസ് ക്യാമ്പിൽ റാങ്ക് ജേതാക്കളെ ആദരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *