ഹെല്‍ത്തി ബര്‍ത്ത്‌ഡേ’മിഠായിക്ക് വിട;ജന്മദിനാഘോഷങ്ങളില്‍ ഇനി ഈന്തപ്പഴം
കല്‍പ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയര്‍മാന്‍ ഇനിഷിയേറ്റീവും സ്പൈസസ് സ്‌പോട്ട് വെന്‍ജ്വറും ചേര്‍ന്ന് നടത്തുന്ന ‘ഹെല്‍ത്തി ബര്‍ത്ത്‌ഡേ’ക്യാമ്പയിന്റെ ഭാഗമായി
ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാര്‍ എം. പി അധ്യക്ഷനായി.ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഷിവികൃഷ്ണന്‍ എം കെ, മാര്‍ട്ടിന്‍ എന്‍. പി. ഡോ.പി.എ ജലീല്‍, പി. സി തോമസ്, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply