റോഡിനു കുറുകെ മാൻചാടി; ബൈക്ക് യാത്രികന് പരിക്ക്
പുൽപ്പള്ളി: റോഡിനു കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യാത്രികന് പരിക്കേറ്റു. ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി പുല്ലാട്ടുകുന്നേൽ ബിജു (55) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ഓടെ പുൽപ്പള്ളി-ബത്തേരി റോഡിൽ എരിയപ്പള്ളി കവലയിലാണ് അപകടമുണ്ടായത്. സമീപത്തെ കുന്നിന്മുകളിൽ നിന്നും ഓടിയെത്തിയ മാൻ അപ്രതീക്ഷിതമായി ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബിജുവിൻ്റെ വലത് കാലിന്റെ എല്ല് പൊട്ടുകയും നെഞ്ചിൽ ക്ഷതമുണ്ടാവുകയും ചെയ്‌തു.





Leave a Reply