പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നടവയൽ സ്വദേശിയായ എം.എൻ. സുധീഷ്(40)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ മുഖ്യ പ്രതി നടവയൽ, കായക്കുന്ന് സ്വദേശി ടി. എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ലോഡ്ജിൽ കാറിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തത് സുധീഷ് ആണ്. 2024 ഫെബ്രുവരിയിലാണ് സംഭവം. ബത്തേരി ടൗണിലെ ലോഡ്‌ജിലെത്തിച്ചാണ് ഉപദ്രവിച്ചത്.





Leave a Reply