April 17, 2026

കെ ഫോര്‍ കെയര്‍ : സ്‌ക്രീനിങ് ടെസ്റ്റ് നടത്തി

0
Img 20250221 205739
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വയോജന പരിചരണം, ബേബി സിറ്റിങ്, പാലിയേറ്റിവ് കെയര്‍ മേഖലകളില്‍ സേവനം നല്‍കുന്നതിന് സംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കെ ഫോര്‍ കെയര്‍ ജില്ലാതല ഓറിയന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ ഫോര്‍ കെയര്‍ ജില്ലാതല ഓറിയന്റേഷന്റെ പുതിയ ബാച്ചിലേക്കുള്ള എക്സിക്യൂട്ടീവിനെ തെരെഞ്ഞെടുക്കാനുള്ള സ്‌ക്രീനിങ് ടെസ്റ്റും നടത്തി. ജില്ലയിലെ മുഴുവന്‍ സിഡിഎസുകളില്‍ നിന്നും യോഗ്യരായ 30 കുടുംബശ്രീ, ഓക്സിലറി അംഗങ്ങള്‍ക്കാണ് പുതിയ ബാച്ചിലേക്ക് അവസരം ലഭിച്ചത്.

കഴിഞ്ഞ രണ്ട് ബാച്ചുകളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എച്ച് എല്‍ എല്‍ പി പി റ്റി ഏജന്‍സിയുടെ കീഴില്‍ മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ പരിശീലനം നല്‍കും. കല്‍പ്പറ്റ എംജിറ്റി ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

ടെസ്റ്റില്‍ പങ്കെടുത്തവര്‍ക്ക് എച്ച്എല്‍എല്‍പിപി റ്റി റീജണല്‍ മാനേജര്‍ പി മോഹിജ പദ്ധതി ബോധവത്കരണം നല്‍കി. എഡിഎം സി മാരായ വി.കെ റജീന, കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ പി ഹുദൈഫ്, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ വി.ആര്‍ ടെനി, എം.എസ് മഹിജ, എം. എസ് വിദ്യ മോള്‍, ടി.ജെ അതുല്യ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *