ജില്ലയിലെ 11 സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി
കൽപ്പറ്റ :പ്രിന്‍സിപ്പല്‍ ഫോറം, പ്രിന്‍സിപ്പല്‍ അസോസിയേഷന്‍, ജില്ലയിലെ പ്രിന്‍സിപ്പല്‍മാര്‍, വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ ജില്ലയിലെ 11 സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപാണി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. കെ ശിവി കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഫോറം പ്രസിഡന്റ് പി.എ അബ്ദുള്‍നാസര്‍, സെക്രട്ടറി ഡോ. കെ. അബ്ദുള്‍ ജലീല്‍, അസോസിയേഷന്‍ പ്രസിഡന്റ് പി സി തോമസ്, സെക്രട്ടറി എന്‍ പി മാത്യു, ട്രഷറര്‍ ടി എം ബിജു, മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ താജ് മന്‍സൂര്‍, കെ പ്രസന്ന തുടങ്ങിയവര്‍സംസാരിച്ചു.





Leave a Reply