May 28, 2026

താമരശ്ശേരി ചുരത്തിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു

0
Img 20250223 084857
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി :താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കാൽവഴുതി കൊക്കിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

 

പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമലിനൊപ്പം മറ്റ് പതിമൂന്നു പേരും യാത്രാസംഘത്തിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കല്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി അമലിനെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.

 

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *