വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവൻ സംരക്ഷിക്കണം. ഐ.എൻ.ടി.യു.സി.
തലപ്പുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മനുഷ്യജീവനും കൃഷി സമ്പത്തും സംരക്ഷിക്കുന്നതിനും ഭയരഹിതമായി തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനും സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐ.എൻ.ടി.യു.സി. തലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.ഫലപ്രദമായ രീതിയിൽ കാടും നാടും വേർതിരിക്കണം. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലുന്നതിന് ആവശ്യമായ നിയമ നിർമ്മാണങ്ങൾ നടത്തുന്നതിന് കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാവണം





Leave a Reply