മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
മുട്ടിൽ : മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കോപ്പർ കിച്ചൻ ഹോട്ടലിൽ വെച്ച് നടത്തി .സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി കെ രജീഷ് കുമാർ അധ്യക്ഷനായി
ഗ്രാമീണ മേഖലകളിൽ ചെറിയ ചിലവിൽ രോഗനിർണയം നടത്താനും പ്രതിരോധ സംവിധാനം സ്വീകരിക്കാനും ചെറുകിട ലബോറട്ടോറികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പട്ടു.
ആരോഗ്യകേരളം വയനാട് ജില്ല പ്രോഗ്രാം മാനേജർ ഡോ.സമീഹ സൈതലവി ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ചും , വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഇന്ദു എ കെ ക്ഷേമനിധിയെ കുറിച്ചും തുടർ വിദ്യാഭ്യാസ പരിപാടിയിൽ ക്ലാസുകൾ എടുത്തു.
പുതിയ ജില്ലാ ഭാരവാഹികളായി വിജയൻ പി എസ്, അനീഷ് ആൻ്റണി, ഷീന മാത്യു എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply