July 31, 2026

ബാലസഭ കളിക്കൂട്ടം സംഘടിപ്പിച്ചു

0
Img 20250223 184712
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കുട്ടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബാലസഭാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് കളിക്കൂട്ടം എന്ന പേരിൽ ബാലസഭ സംഗമം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷനായി.ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ പദ്ധതി വിശദീകരണം നടത്തി. ദിശ ഡയറക്ടർ സാജിദ് മച്ചിങ്ങൽ ക്ലാസ് എടുത്തു.

 

പാഠ്യ പാഠ്യേതര രംഗങ്ങളിലും സാമൂഹിക ജീവിതക്രമണത്തിലും കുട്ടികൾക്ക് പുതിയ ആത്മവിശ്വാസം നൽകുന്നതിനും അതിക്രമങ്ങൾക്ക് ഇരയാവാതെയുള്ള ശാരീരിക മാനസിക വളർച്ചക്കും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിട്ടത്. ബോധവൽക്കരണ ക്ലാസുകൾ, വിവിധ കലാപരിപാടികൾ, വിവിധ വിഷയങ്ങളിൽ സംവാദം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സിബിൽ എഡ്വാർഡ് സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *