തെരുവ് നായ്ക്കൾ രണ്ടായിരത്തോളം കോഴികളെ കൊന്നു.
മാനന്തവാടി :- വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ചെറുകര പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കോളിക്കൽ അശോകന്റെ രണ്ടായിരം കോഴികളെ ഇരുപതോളം വരുന്ന തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ശബ്ദം കേട്ടെത്തിയ അശോകനെ നായ്ക്കൾ ആക്രമിക്കുവാൻ ശ്രമിച്ചെ ങ്കിലും കയ്യിൽ കിട്ടിയ തൂമ്പാ ഉപയോഗിച്ച് നായയെ അടിച്ചോടിക്കുകയായിരുന്നു.
ഫാമിലെ നെറ്റിൻ്റെ ഒരു ഭാഗം കടിച്ച് കീറിയാണ് നായ്ക്കൾ അകത്ത് കടന്നത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്..
ഇതിനു മുൻപ് ഐക്കരോട്ടുപറമ്പിൽ മിനി ജോസഫിൻ്റെ എഴുനൂറ് കോഴി കളേയും തെരു വ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു.
തെരുവ് നായ ശല്യം തടയുന്ന തിനുള്ള നടപടി കൾ സ്വീകരി ക്കണമെന്ന് പൗൾട്രി ഫാർമേഴ്‌സ് സൊ സൈറ്റി പ്രസിഡണ്ട് ഹമീദ് അമ്പല വയൽ സെക്രട്ടറി ജിഷാദ് പാൽ വെളിച്ചം , എക്സി ക്കൂട്ടീവ് അംഗ ങ്ങളായ ഡേവിസ് ചെന്ന ലോട് ബാബു പാൽ വെളിച്ചം ബേബി കുറു ക്കൻ മൂല ,ജോസഫ് ഐ . എന്നിവർ ആവശ്യപ്പെട്ടു . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധിരാധാകൃഷ്ണൻനും ഫാം സന്ദർശിച്ചിരുന്നു.





Leave a Reply