ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
പാൽച്ചുരം: പാൽച്ചുരം മൂന്നാം വളവിൽ വെച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പനമരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാ ണ് കത്തിയത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ യാത്രക്കാർ പുറ ത്തിറങ്ങിയതിനാൽ ആർക്കും പരിക്കൊന്നുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പാൽച്ചുരത്തിൽ നിലവിൽ ഗതാഗതം തടസ്സം നേരിടുന്നു .





Leave a Reply