കൽപ്പറ്റയിൽ നാഷണലിസ്റ്റ് കിസാൻ സഭ യാത്രയപ്പ് നൽകി
കൽപ്പറ്റ: എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്കുള്ള അടിയന്തര സഹായമായ 2000 കോടി രൂപ ഉൾപ്പെടെ വയനാടൻ ജനത നേരിടുന്ന 7 അത്യാവശ്യങ്ങൾ ഉടനടി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന രാപ്പകൽ സമരത്തിന് യാത്ര പുറപ്പെടുന്ന എൻസിപി(എസ്) വയനാട് ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി ശ്രീ സി എം ശിവരാമന്റെ നേതൃത്വത്തിലുള്ള നേതാക്കൾക്ക് കൽപ്പറ്റ ജില്ലാ പോസ്റ്റ് ഓഫീസിനു മുൻപിൽ സ്വീകരണവും യാത്രയയപ്പ് സമ്മേളനവും നടത്തി.
യോഗത്തിൽ കിസാൻ സഭാ ജില്ലാ പ്രസിഡന്റ് ജെയിംസ് മാങ്കുതേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഷാജി ചെറിയാൻ യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് നേതാക്കളായ പി പി സദാനന്ദൻ, സലീം കടവൻ, ഷാബു എ പി, സുരേന്ദ്ര ബാബു, എം കെ ബാലൻ, സുദേഷ് മുട്ടിൽ, അഡ്വ: എം ശ്രീകുമാർ, രാജൻ മൈക്കിൾ, സ്റ്റീഫൻ കെ സി, സൈമൺ എ എച്ച് , ടോണി ജോൺ, ജയൻ വി കെ, ബാബു കൊക്കാല , സുജിത്ത് പി എ, അനിൽകുമാർ പി , ലിജോ ബത്തേരി, അലക്സ് കബരിഗിരി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply