കേരള സിവില്‍ സര്‍വ്വീസ് ക്രിക്കറ്റ് ടീമില്‍ ഇടം നേടി വയനാട്ടുകാരന്‍
മാനന്തവാടി: കേരള സിവില്‍ സര്‍വ്വീസ് ക്രിക്കറ്റ് ടീമിലേക്ക് അനീഷ്.ടി.കെ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 17 മുതല്‍ 24 വരെ ഡല്‍ഹിയില്‍ നടക്കുന്ന ദേശിയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അനീഷ് പങ്കെടുക്കും.ജി.എച്ച്.എസ്.എസ്. തൃശ്ശിലേരി കായിക അധ്യാപകനായ അനീഷ്.ടി.കെ 2024-25 വയനാട് ജില്ലാ ബി.ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബായ യൂണിക്ക് സി.സി അംഗം കൂടിയാണ് അനീഷ്.




Leave a Reply