കേരള ലളിതകലാ അക്കാദമി: മധു എടച്ചനയ്ക്ക് വീണ്ടും പുരസ്കാരം
മാനന്തവാടി: കേരള ലളിതകലാ അക്കാദമിയുടെ 2023-24ലെ സംസ്ഥാന ദൃശ്യകലാ അവാർഡ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഓണറബിൾ മെൻഷൻ പുരസ്കാരം മാനന്തവാടി സ്വദേശി മധു എടച്ചനക്ക്. ഹീലിംഗ് ഇൻ ഹാർഡ്ഷിപ്സ് എന്ന പേരിൽ ഇഷ്ടിക കളത്തിൽ നിന്നും പകർത്തിയ ചിത്രത്തിന് 25,000 രൂപയും ബഹുമതി പത്രവും ലഭിച്ചു. 2016-2017 ലും ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്കാരം മധുവിന് ലഭിച്ചു.അക്കാദമി ഗ്രൂപ്പ് ഫോട്ടോഗ്രാഫി പ്രദർശനം, സോളോ ഫോട്ടോ ഗ്രാഫി പ്രദർശനം എന്നിവയും മധുവിന് നടത്താനുള്ള അവസരം ലഭിച്ചിരുന്നു. ഉഷയാണ് മധുവിൻ്റെ ഭാര്യ അവന്തിക ഏക മകളാണ്.





Leave a Reply