കിടപ്പുരോഗികള്‍ക്ക് റേഡിയോ വിതരണം ചെയ്തു
പടിഞ്ഞാറത്തറ: പഞ്ചായത്ത് പാലിയേറ്റിവ് കിടപ്പു രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ റേഡിയോകള്‍ വിതരണം ചെയ്തു. ബഷീര്‍ കാരകുനിയാണ് റേഡിയോ വിതരണം ചെയ്തത്.440 റേഡിയോയാണ് വിതരണം ചെയ്തത്. ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ പി നൗഷാദ് ,ഡോ ഷൗഖിന്‍, ഡോ.അനിത, പാലിയേറ്റീവ് സപ്പോര്‍ട്ടിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി കുഞ്ഞബ്ദുള്ള ,സി കെ ഗഫൂര്‍,പാലിയേറ്റീവ് സിസ്റ്റര്‍ജിന്‍സി,രജനി കുഞ്ഞുലക്ഷ്മി, ശോഭ എന്നിവര്‍ പങ്കെടുത്തു.





Leave a Reply