September 15, 2026

എംസിഎഫ് വയനാട് സിൽവർ ജൂബിലി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം ചെയ്യും

0
Img 20250225 Wa0137
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്ത് സേവനത്തിൻ്റെ കർമ്മ വസന്തങ്ങൾ തീർത്ത് മുസ്ലിം കൽച്ചറൽ ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ(എംസിഎഫ്) രജത ജൂബിലി ആഘോഷ പരിപാടികൾ ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ എംസിഎഫ് പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും സ്കൂൾ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

‘ധാർമ്മികത, അനുകമ്പ, സാഫല്യം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണ്ണമായ പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.

ആരോഗ്യ-വിദ്യാഭ്യാസ മെഗാ എക്സിബിഷൻ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം, ചരിത്ര സെമിനാർ, പുസ്തകമേള, കാർഷികസെമിനാർ, പരിസ്ഥിതി സമ്മേളനം, അമൽ ഹോം കെയർ, വിധവകളുടെ പുനരധിവാസം, പദ്ധതി, ഡോക്യുമെൻ്ററി തുടങ്ങിയ കുടിവെള്ളം, സുവനീർ പ്രകാശനം, ഭക്ഷ്യമേള ബഹുമുഖ പദ്ധതികളാണ് രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പി സി അഹമ്മദ് ഹാജി പ്രസിഡൻറായി 2000 വർഷത്തിൽ രൂപീകൃതമായ എംസിഎഫിന് കീഴിൽ പ്രധാനമായും എംസിഎഫ് പബ്ലിക് സ്കൂൾ കൽപ്പറ്റ, മേപ്പാടി എംസിഎഫ്, അമൽ ഹോം കെയർ തുടങ്ങി സ്ഥാപനങ്ങൾ നടന്നുവരുന്നുണ്ട്. അനാഥ-അഗതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവൽക്കരണം, സ്ത്രീ ശാക്തീകരണം, ആതുരസേവനം തുടങ്ങിയ മേഖലകളിലും എംസിഎഫ് പ്രവർത്തിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ചവർക്കുള്ള സഹായവും എംസിഎഫ് ചെയ്യുന്നുണ്ട്.

ഉദ്‌ഘാടന സമ്മേളനത്തിൽ എംസിഎഫ് പ്രസിഡൻറ് ഡോ ജമാലുദ്ധീൻ ഫാറൂഖി അധ്യക്ഷത വഹിക്കും. സിദ്ദിഖ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഡോ മുസ്തഫ ഫാറൂഖി പദ്ധതി വിശദീകരണം നടത്തും. ഡോ ഹുസൈൻ മടവൂർ, ടി ജെ ഐസക്ക്, എം വി ശ്രേയാംസ്‌കുമാർ, പി പി അബ്ദുൾഖാദർ, ടി മുഹമ്മദ്, അഡ്വ. ചാത്തുക്കുട്ടി, കൗൺസിലർ കുഞ്ഞുട്ടി, സ്‌കൂൾ പ്രിൻസിപ്പൽ നീതു ജെ ജെ, നജീബ് കാരാടൻ എന്നിവർ സംസാരിച്ചു.

ഡോ മുസ്തഫ ഫാറൂഖി, നജീബ് കാരാടൻ, കെ എം ഷബീർ അഹമ്മദ്, എം സി അബ്ദുറഹിമാൻ, നജീബ് തന്നാനി. കെ പി മുഹമ്മദ്, പി അൽത്താഫ്, സൈത് കെ പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *