പ്രകടനവും പൊതുയോഗവും നടത്തി
കല്‍പ്പറ്റ : കേന്ദ്ര കേരള സര്‍ക്കാര്‍ ബജറ്റുകളില്‍ വയോജനങ്ങളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സീനിയര്‍ സിറ്റിസണ്‍സ് പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന വ്യാപകമായി ഫെബ്രുവരി 20 മുതല്‍ 27 വരെ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെയും പൊതുയോഗത്തിന്റെയും ഭാഗമായി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മാതൃഭൂമി ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് എച്ച് ഐ എം യു.പി.സ്‌കൂള്‍ പരിസരത്ത് അനസാനിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റെ് റ്റി.വി.രാജന്‍ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.മാത്യു,കെ.ആര്‍.ഗോപി,ജില്ലാ വൈസ് പ്രസിഡന്റുമാരായ റ്റി. ഒ. പൗലോസ്, കെ.ശശിധരന്‍,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ (കെ.മുഹമ്മദ്, ജോണ്‍ തോമസ്),ബാബു തോമസ്, എം.എ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply