മികച്ച അധ്യാപകനെ ആദരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷവും മികവുത്സവവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന് മെമ്പര്‍ എ എന്‍ സുശീല അവര്‍കളുടെ അധ്യക്ഷയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന് ഉദ്ഘാടന നിര്‍വഹിച്ചു. ചടങ്ങില്‍ മികച്ച കൊമേഴ്സ് അധ്യാപകനായി തിരഞ്ഞെടുത്ത സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനായ പി വി ഷാജു മാസ്റ്ററെ ആദരിച്ചു.ചടങ്ങില്‍ ക്ലാസ് ടോപ്പര്‍മാരായ വിദ്യാര്‍ഥികളെയും ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി എന്‍ ഹരീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ രാധാകൃഷ്ണന്, മെമ്പറും പിടിഎ പ്രസിഡന്റുമായ കെ സിജിത്ത്, എം പി ടിഎ പ്രസിഡണ്ട് നൂപ ടി ജി, പിടിഎ എക്സിക്യൂട്ടീവ് മെമ്പര്‍ പി ആര് ഷിബു, എസ് എം സി ചെയര്മാന് ടി സന്തോഷ് കുമാര്‍, പ്രധാന അധ്യാപിക സബ്രിയ ബിഗം പി, രശ്മി വിഎസ്, ഷാജു കെ കെ എന്നിവര്‍ സംസാരിച്ചു.





Leave a Reply