തരുവണ എംഎസ്എസ് കോളേജില്‍ ദ്വിദിന മൂണ്‍ ലൈറ്റ് സമ്മിറ്റ് നടത്തി
തരുവണ: തരുവണ എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ദ്വിദിന മൂണ്‍ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. നൗഫല്‍ അധ്യക്ഷനായി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി മുഹമ്മദ്, ഡോ.എം.കെ. മുഹമ്മദ് സയീദ്, ഐ.ക്യു.എ.സി കോ ഓര്‍ഡിനേറ്റര്‍ എം.പി.സുഹൈലത്ത്, സമ്മിറ്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എം അമീറ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സുഫിയാനു സ്വാഫി എന്നിവര്‍ സംസാരിച്ചു.
സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എ പി ശരീഫ്, വൈഭവ് എസ് ആര്‍വാഡ് , കര്‍ഷക അവാര്‍ഡ് ജേതാവ് അയ്യൂബ് തോട്ടോളി, മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം കെ മുഹമ്മദ് സയീദ് വിവിധ സെഷനുകളിലെ വിഷയാവതരണം നടത്തി.പി കെ മുഹമ്മദ് അജ്മല്‍, ബി ശ്യാം രാജ്, ടി കെ നിയാസ്, പി.ഇ.സീന, അമല ഐസക് സമ്മിറ്റിന് നേതൃത്വം നല്‍കി.





Leave a Reply