June 21, 2026

വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

0
Hj
By ന്യൂസ് വയനാട് ബ്യൂറോ

 

ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിന്റ് കൗണ്‍സില്‍ നേതാവ് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കമ്പ്‌ലൈന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിംഗ് ഉണ്ടായിരുന്നു.ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവര്‍ത്തക.ഇതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം.യുവതിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *