September 14, 2026

വിത്തുത്സവും ഗ്രോത്ര ഫെസ്റ്റും നാളെ മുതൽ

0
Img 20250227 153541
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവും ഗ്രോത്ര ഫെസ്റ്റും നാളെ മുതല്‍ മാര്‍ച്ച് 2 വരെ കാട്ടിക്കുളം പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ നടക്കുമെന്ന് പഞ്ചായത്ത് ഭരണസമതി വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, ബേബി മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ അടുമാരി, പി.ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വിളംബര ജാഥ, കൊടി ഉയര്‍ത്തല്‍, മാര്‍ച്ച് 1 ന് രാവിലെ 10 മണിക്ക് ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.

 

പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനാവും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, സൈന്റിസ്റ്റ് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി & വൈല്‍ഡ് ലൈഫ് ബയോളജി ഡോ.സുമ ടി. ആര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 2 മണിക്ക് കൃഷി ക്ഷീര സംരഭംങ്ങളും ബാങ്ക് ധനസഹായങ്ങളും എന്ന വിഷയത്തില്‍ റഹീമുദ്ദീന്‍ സെമിനാര്‍ നയിക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി.പി മുരളിധരന്‍ അശ്വതി ബാലകൃഷ്ണന്‍, അജയ് പി കുര്യാക്കോസ് എന്നിവര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം 6 മണിക്ക് കലാസന്ധ്യ 2 ന് രാവിലെ ഗ്രോത്ര ഫെസ്റ്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ മേഘശ്രീ നിര്‍വഹക്കും. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ രാധകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭിന്നശേഷി കലോത്സവ ജേതാക്കളയാ തൃശ്ശിലേരി പാരഡൈസ് വഡ്‌സ് സ്‌കൂള്‍ തൃശ്ശിലേരി വിദ്യാര്‍ത്ഥികള്‍, അനു വി.ജെ എന്നിവരെ ആദരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അസൈനാര്‍ ഉദ്ഘാടനം ചെയ്യും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *