June 19, 2026

തലപ്പുഴയിൽ കടുവയെ കണ്ടതായി നാട്ടുകാർ; വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല

0
Img 20250227 150700
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ എട്ടാം നമ്പർ ഗ്രൗണ്ടിന് സമീപമുള്ള പാലത്തിൽ കടുവയെ കണ്ടതായി നാട്ടുകാർ. പാലത്തിന് സമീപത്തെ താമസക്കാരാണ് ഇന്നലെ രാത്രി 12 മണിയോടെ കടുവയെ കണ്ടതായി അറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. പ്രദേശത്ത് പൂച്ചപ്പുലിയോ കാട്ടുപന്നികളോ ഉണ്ടായിരിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കടുവയുടെ സാന്നിധ്യം നിഷേധിക്കാൻ വനംവകുപ്പ് ബോധപൂർവം ശ്രമിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ എട്ടാം നമ്പർ ഗ്രൗണ്ടിന് സമീപത്തെ തോട്ടം മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും, ക്ഷീരോൽപ്പാദക സംഘത്തിലെ നിരീക്ഷണ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വനംവകുപ്പ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *