യാത്രയയപ്പ് നൽകി.
കൽപ്പറ്റ : ഇരുപത്തിയഞ്ചു വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക ടി സുവർണ്ണയ്ക്കും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, റെജി ജോസ് എന്നിവർക്കും വിദ്യാർത്ഥികൾക്കും യാത്രയയപ്പ് നൽകി. എൻ എസ് എസ് യൂണിറ്റ് വിദ്യാലയത്തിന് സംഭാവന ചെയ്ത നൂറ് കസേരകൾ പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് ഏറ്റുവാങ്ങി. സുവർണ്ണം 2025 എന്നു പേരിട്ട ചടങ്ങ് വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡൻറ് മിനി കെ എം അധ്യക്ഷനായി. ചടങ്ങിൽ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, പി കെ രാജീവ്, എ ശ്രീലേഖ, പി വി സിന്ധു, അഹമ്മദ് റയാൻ, സൂര്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply