പഠനോപകരണങ്ങൾ വിതരണം ചെയ്തു
മേപ്പാടി: മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്ത ബാധിതരായ വിദ്യാർത്ഥികൾക്ക് ചിന്മയ മിഷൻ വയനാട് സേവാ പ്രൊജക്റ്റിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. 120 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളായ മേശ, കസേര, ലാപ്ടോപ്പുകൾ, പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. മേപ്പാടി എം.എസ്.എ ഒഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്വാമി വിവേകാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സുരേഷ് മോഹൻ അധ്യക്ഷനായി. സ്വാമി ജിതാത്മാനന്ദ സരസ്വതി, പി. രാധാകൃഷ്ണൻ, എം.പി ശ്രീനിവാസൻ, ആലക്കൽ നസീർ, ഷാജി മോൻ ചൂരൽമല, എൻ. മനോജ്, സ്വാമി അഭയാനന്ദ, പി.വി അനുപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply