സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.
നടവയൽ : നെഹ്റു യുവ കേന്ദ്രയും നടവയൽ ഫുട്ബോൾ അക്കാദമിയും പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് നടത്തി.സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് പരിപാടി നടന്നത്. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നടവയൽ ഫുട്ബോൾ അക്കാദമി പ്രസിഡന്റ് ഗ്രേഷ്യസ് അഗസ്റ്റിൻ വിജയികൾക്ക് സമ്മാനവിതരണം നടത്തി.
ഫുട്ബോൾ മത്സരത്തിൽ ദർശന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നടവയൽ, കാസ്കോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഒന്നും രണ്ടും സ്ഥാനം നേടി. വോളീബോൾ മത്സരത്തിൽ ഇ. പി. കുട്ടിശങ്കരൻ സ്മാരക ലൈബ്രറി വിജയികളായി. പി. പി. ജോസഫ്, എൻ. വി. ശശി, പി. കെ. സുരേഷ്, ബിനു തോമസ്, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply