ജോയിൻ്റ് കൗൺസിൽ മാനന്തവാടി മേഖല സമ്മേളനം സംഘടിപ്പിച്ചു.
മാനന്തവാടി :ജോയിന്റ് കൗൺസിൽ മാനന്തവാടി മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സ:എസ്. പി. സുമോദ് ഉദ്ഘാടനം ചെയ്തു. 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി സംസ്ഥാന സർക്കാർ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ മാനന്തവാടി മേഖലാ സമ്മേളനം അവശ്യപ്പെട്ടു. മേഖല പ്രസിഡന്റ്:മധു. എൻ. എം. അധ്യക്ഷത വഹിച്ചു. വി. പുഷ്പ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം. പി. ജയപ്രകാശ്, സുജിത്ത് കുമാർ. പി. പി, അനില. പി. കെ, ബിദ. ഇ. ബി, മറീന ആൽബിനോസ്, രാജൻ. എ. കെ, ഷമീർ.കെ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. രജീഷ്. കെ. എൻ. (സെക്രട്ടറി) ഫൈസൽ (പ്രസിഡന്റ്) ബിദ. ഇ. ബി (ട്രഷറര്‍) 19 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.





Leave a Reply