September 1, 2026

ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: കേരള എന്‍.ജി.ഒ അസോസിയേഷന്‍

0
Dsfgsd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ വനിത ക്ലാര്‍ക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണല്‍ കമ്മറ്റിയില്‍ വനിതാ ക്ലാര്‍ക്ക് നല്‍കിയ പരാതിയില്‍ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാന്‍ ഉത്തരവാക്കുകയും ചെയ്തതാണ്.പ്രതിഷേധപ്രകടനത്തിന് എം.വി.സതീഷ് അധ്യക്ഷനായി . ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, ടി പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി.എല്‍സി, എം.എസ് രാകേഷ്, നിഷാ പ്രസാദ്, അരുണ്‍ദാസ്, കെ.സുഗതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല സംഘടനകളായിട്ടുള്ള എന്‍ജി ഒ യൂണിയനും ജോയിന്റ് കൗണ്‍സിലും നടത്തുന്ന അവിഹിത സ്ഥലമാറ്റങ്ങളിലെ തര്‍ക്കങ്ങളാണ് വിഷയം കൂടുതല്‍ വഷളാക്കിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *