കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ യുഡിഎഫിന്റെ കളക്ടറേറ്റ് വളയൽ സമരത്തിനിടെ സംഘർഷം ഉണ്ടായി. മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കളക്ടറേറ്റ് വളയൽ സമരം നടത്തിയത്. സമരത്തിനിടെ പ്രവർത്തകർ കളക്ടറേറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിന്റെ രണ്ട് കവാടങ്ങളും യുഡിഎഫ് ഉപരോധിച്ചു. ഇടത് അനുകൂല ജീവനക്കാർ കളക്ടറേറ്റിലേക്ക് പ്രവേശിച്ചെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പോലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്. നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Leave a Reply