എം.എസ്.എസ്.വനിതാ വിംഗ്: പ്രതിഭയെ ആദരിച്ചു. ക്രോക്കറി ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍
യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് ഉപഹാരം കൈമാറി.
യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷനായി.
തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഫീസിലേക്ക് നല്‍കുന്ന ക്രോക്കറി ഉപകരണങ്ങള്‍ എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി മുണ്ടോളി പോക്കു വിതരണം ചെയ്തു.





Leave a Reply