September 14, 2026

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ;3 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

0
Gkh
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.20ന് സ്വര്‍ണവില രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്.

അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞത്.കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *